ശ്രീകണ്ഠപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരേ അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിന്റേയും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച കലാജാഥയ്ക്ക് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി. നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നസീമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ കൗൺസിലർമാരായ ജോസഫിന, ജാഥാ ലീഡർ കെ. ശാന്ത ശിവൻ, കെ.സലാഹുദ്ദീൻ, സി.അബു, ആശയ ജില്ലാ പ്രസിഡന്റ് എം.പി. ദാമോദരൻ, എം.പി. മോഹനൻ, ഫൽഗുനൻ മേലേടത്ത്, വി.സതി, അഭിലാഷ് പ്രാപ്പൊയിൽ, സൗമ്യ ഇസബെൽ, കെ.ബിജു, കെ.പി.ലിഷ, പി.സുമയ്യ, നസീമ ഖാദർ, ജിമ്മി മാത്യു എന്നിവർ പ്രസംഗിച്ചു. കൊട്ടാരക്കര ആശ്രയ അഭയ കേന്ദ്രത്തിലെ കുട്ടികൾ ലഘുനാടകം, സംഗീതശില്പം, ഫ്ലാഷ് മോബ് എന്നിവയും അവതരിപ്പിച്ചു.