ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഓ​ട്ടോ​ ഡ്രൈ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ചു
Saturday, October 1, 2022 12:38 AM IST
ചെ​റു​പു​ഴ: വ​ഴി​യി​ൽ നി​ന്നും ക​ള​ഞ്ഞുകി​ട്ടി​യ പ​ണം ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ പൊ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. ചു​ണ്ട ക​ല്ലം​പ്ലാ​വ് സ്വ​ദേ​ശി​യാ​യ എം. ​ദി​നേ​ശ്കു​മാ​റാ​ണ് ത​നി​ക്ക് ക​ള​ഞ്ഞു കി​ട്ടി​യ 76,000 രൂ​പ ചെ​റു​പു​ഴ പൊ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​മ്പോ​ൾ വാ​ഴ​ക്കു​ണ്ട​ത്ത് റോ​ഡി​ൽ വ​ച്ചാ​ണു പ​ണം ല​ഭി​ച്ച​ത്. ഉ​ട​ൻ ത​ന്നെ മ​റ്റ് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളെ​യും വി​വ​ര​മ​റി​യി​ച്ചു.
തു​ട​ർ​ന്ന് മു​ൻ പ​ഞ്ചാ​യ​ത്തം​ഗം സി. ​രാ​മ​ച​ന്ദ്ര​നെ​യും കൂ​ട്ടി ചെ​റു​പു​ഴ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​സി. സ​ഞ്ജ​യ്‌ കു​മാ​ർ തു​ക ഏ​റ്റു​വാ​ങ്ങി.