ബൈ​ക്കി​ല്‍​നി​ന്നു തെ​റി​ച്ചു​വീ​ണ വ​യോ​ധി​ക​ന്‍ കാ​ര്‍ ക​യ​റി മ​രി​ച്ചു
Saturday, October 1, 2022 10:24 PM IST
ആ​ദൂ​ര്‍: മ​ക​നൊ​പ്പം യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച ബൈ​ക്കി​ല്‍​നി​ന്നും തെ​റി​ച്ചു​വീ​ണ വ​യോ​ധി​ക​ന്‍ കാ​ര്‍ ക​യ​റി മ​രി​ച്ചു. പ​ര​പ്പ മു​രൂ​രി​ലെ കൃ​ഷ്‌​ണോ​ജി(75)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ട്ടി​യാ​ടി വേ​ളി​ത്ത​ടു​ക്ക​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​ള്ള്യ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കൃ​ഷ്‌​ണോ​ജി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​ത്. ആ​ദൂ​ര്‍ പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി സു​ള്ള്യ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: യ​മു​ന. മ​ക്ക​ള്‍: പ​ത്മ​നാ​ഭ, ഗാ​യ​ത്രി, ജ​യ​ല​ക്ഷ്മി, പു​നീ​ത്കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: വി​നോ​ദി​നി, പ്രേ​മ​ല​ത, സീ​താ​രാ​മ.