ക​ണ്ണൂ​ർ ദ​സ​റ: തൃ​ത്താ​യ​മ്പ​ക​യി​ൽ വി​സ്മ​യം തീ​ർ​ത്ത് മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​ര്‍
Sunday, October 2, 2022 12:34 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ണ്ണൂ​ര്‍ ദ​സ​റ​യു​ടെ ആ​റാം ദി​വ​സം തൃ​ത്താ​യ​മ്പ​ക​യി​ൽ വി​സ്മ​യം തീ​ർ​ത്ത് മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​രും സം​ഘ​വും. ക​ള​ക്‌​ട​റേ​റ്റ് മൈ​താ​നി​യി​ലെ വേ​ദി​യി​ൽ തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് മേ​ളം ന​ട​ന്ന​ത്. സാം​സ്കാ​രി​ക സ​മ്മേ​ള​നം സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്മ​ശ്രീ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍ കു​ട്ടി, സി​നി​മാ​താ​രം ശി​വ​ദാ​സ് ക​ണ്ണൂ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. കോ​ര്‍​പ​റേ​ഷ​ന്‍ ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി​യാ​ദ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​പ്ര​മോ​ദ്, ഡോ. ​സി.​വി. ര​വീ​ന്ദ്ര​നാ​ഥ്, പ്ര​ജേ​ഷ് അ​ച്ചാ​ണ്ടി, സി.​കെ. രാ​ജ​ഗോ​പാ​ല​ന്‍, കൗ​ണ്‍​സി​ല​ര്‍ എ.​കു​ഞ്ഞ​മ്പു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

തു​ട​ര്‍​ന്ന് ചി​ന്മ​യ മി​ഷ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച കൃ​ഷ്ണ​ലീ​ല നൃ​ത്തം, ഡാ​ന്‍​ഡി​യ നൃ​ത്തം, കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, സി​എ​ച്ച്എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച കോ​ല്‍​ക്ക​ളി എ​ന്നി​വ അ​ര​ങ്ങേ​റി.

ക​ണ്ണൂ​ര്‍ ദ​സ​റ​യു​ടെ ഭാ​ഗ​മാ​യി വ​യോ​ജ​ന ദി​ന​മാ​യ ഇ​ന്ന​ലെ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു. കെ. ​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​ന​വും, വ​യോ​ജ​ന ങ്ങ​ളെ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ഡ​പ്യൂ​ട്ടി മേ​യ​ർ കെ.​ഷ​ബീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.