അ​ന്ത്യ​വി​ശ്ര​മം പോ​രാ​ളി​ക​ൾ​ക്കൊ​പ്പം
Sunday, October 2, 2022 12:34 AM IST
ക​ണ്ണൂ​ർ: പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ന്ത്യ​വി​ശ്ര​മ​വും പോ​രാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ്. ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്തെ പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തെ സം​സ്‌​ക​രി​ക്കു​ന്ന​ത്. പോ​രാ​ട്ട​വീ​ര്യ​ങ്ങ​ളു​ടെ ചി​ത ക​ത്തി​യെ​രി​ഞ്ഞ പ​യ്യാ​മ്പ​ല​ത്തെ മ​ണ്ണി​ൽ എ​കെ​ജി​യു​ടെ​യും ഇ.​കെ. നാ​യ​നാ​രു​ടെ​യും സ​മീ​പം ഇ​നി പ്ര​വ​ർ​ത്ത​ക​രു​ടെ പ്രി​യ​പ്പെ​ട്ട സ​ഖാ​വും ഓ​ർ​മ​ക​ളു​ടെ തീ​ജ്വാ​ല തെ​ളി​ക്കും. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് പ​യ്യാ​മ്പ​ല​ത്ത് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ച​ട​യ​ൻ ഗോ​വി​ന്ദ​ൻ, എം​വി​ആ​ർ, സു​കു​മ​ർ അ​ഴീ​ക്കോ​ട്‌, കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ പ​യ്യാ​മ്പ​ല​ത്താ​ണ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത്.