ത​ല​ശേ​രി, ധ​ർ​മ​ടം, ക​ണ്ണൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ളെ ഹ​ർ​ത്താ​ൽ
Sunday, October 2, 2022 12:34 AM IST
ക​ണ്ണൂ​ർ: അ​ന്ത​രി​ച്ച സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​മു​ത​ൽ ത​ല​ശേ​രി ടൗ​ൺ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. നാ​ളെ രാ​വി​ലെ പ​ത്തു വ​രെ കോ​ടി​യേ​രി​യി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന ഭൗ​തി​ക ശ​രീ​രം 10.30 മു​ത​ൽ ക​ണ്ണൂ​രി​ലെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​യ്യാ​ന്പ​ല​ത്ത് സം​സ്ക​രി​ക്കും. പ​രേ​ത​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി നാ​ളെ ത​ല​ശേ​രി, ധ​ർ​മ​ടം, ക​ണ്ണൂ​ർ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും.