അ​ന​ധി​കൃ​ത റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി സ​പ്ലൈ ഓ​ഫീ​സ്
Monday, October 3, 2022 12:45 AM IST
ഇ​രി​ട്ടി: അ​ന​ധി​കൃ​ത റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കി ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്. അ​ന​ധി​കൃ​ത​മാ​യി മു​ൻ​ഗ​ണ​നാ വി​ഭാ​ഗം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ (എ​എ​വൈ, പി​എ​ച്ച്എ​ച്ച്, എ​ൻ​പി​എ​സ് വി​ഭാ​ഗം കാ​ർ​ഡു​ക​ൾ) കൈ​വ​ശംവ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി സ​പ്ലൈ ഓ​ഫീ​സ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.
ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു കീ​ഴി​ൽ സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ മാ​ത്രം ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് അ​ന​ർ​ഹ​രി​ൽ നി​ന്ന് പി​ഴ​യാ​യി ട്ര​ഷ​റി​യി​ൽ അ​ട​പ്പി​ച്ച​ത്. വീ​ടു​ക​ളി​ൽ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി 1000 സ്ക്വ​യ​ർ ഫീ​റ്റി​ല​ധി​ക​മു​ള്ള വീ​ട്, കാ​ർ​ഡി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും കൂ​ടി ഒ​രേ​ക്ക​റി​ല​ധി​കം സ്ഥ​ലം, വി​ദേ​ശ ജോ​ലി​യി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ പ്ര​തി​മാ​സം ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​യി​ല​ധി​കം വ​രു​മാ​നം, ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ടാ​ക്സി അ​ല്ലാ​ത്ത നാ​ലു​ച​ക്ര വാ​ഹ​നം സ്വ​ന്ത​മാ​യു​ള്ള​വ​ർ, ഇ​ൻ​കം ടാ​ക്സ് അ​ട​യ്ക്കു​ന്ന​വ​ർ, കേ​ന്ദ്ര സം​സ്ഥാ​ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന ജീ​വ​ന​ക്കാ​രോ പെ​ൻ​ഷ​ൻ​കാ​രോ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്കു​ക​യും മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. അ​ർ​ഹ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്പോ​ഴാ​ണ് അ​ന​ർ​ഹ​ർ മു​ൻ​ഗ​ണ​ന​കാ​ർ​ഡ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി പു​റ​ത്താ​ക്കു​മ്പോ​ൾ അ​ർ​ഹ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് മു​ൻ​ഗ​ണ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ന​ൽ​കു​വാ​ൻ ക​ഴി​യും. "ഓ​പ്പ​റേ​ഷ​ൻ യെ​ല്ലോ" എ​ന്ന പേ​രി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ അ​ന​ധി​കൃ​ത കാ​ർ​ഡു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. അ​ന​ർ​ഹ​മാ​യി ഇ​ത്ത​രം കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രെ കു​റി​ച്ച് അ​റി​വു​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന ഏ​തെ​ങ്കി​ലും ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1967. ഫോ​ൺ: 9188527301, 9188527409, 04902494930. അ​ന​ധി​കൃ​ത കാ​ർ​ഡു​ക​ളെ​പ്പ​റ്റി വി​വ​രം ന​ൽ​കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തു​വി​ടു​ന്ന​ത​ല്ല.