പാ​ർ​ട്ടി​ക്കും സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ടം: യെ​ച്ചൂ​രി
Tuesday, October 4, 2022 12:53 AM IST
ക​ണ്ണൂ​ർ: ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ് കോ​ടി​യേ​രി​യു​ടെ വി​യോ​ഗ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം ‌യെ​ച്ചൂ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​യ്യാ​ന്പ​ലം പാ​ർ​ക്കി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​നയോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ട്ടി​യെ ന​യി​ക്കു​ന്ന മു​ന്ന​ണി​പ്പോ​രാ​ളി​യെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ പ്ര​കാ​ശ് കാ​രാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ​മു​ള്ള​വ​രെ​യും ഇ​ല്ലാ​ത്ത​വ​രെ​യും ഒ​രു​പോ​ലെ സ്വാ​ധീ​നി​ച്ച ജ​ന​നാ​യ​ക​നാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​നെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ഇ​ട​തുപ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ന് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ നേ​താ​വ് ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ത്യ​സ്ത ആ​ശ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്പോ​ഴും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യും ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി ക​ട​ന്നാ​ക്ര​മി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. സൗ​മ്യ​ത​യാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ ജി. ​രാ​മ​ച​ന്ദ്ര​ന്‍, എം.എ. ബേ​ബി, മു​ൻ പി​ബി അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍പി​ള്ള, ബിജെപി ​ദേ​ശീ​യ സമിതി​യം​ഗം സി.​കെ. പ​ദ്മ​നാ​ഭ​ന്‍, തോ​മ​സ് ചാ​ഴി​കാ​ട​ൻ എംപി, കോ​ൺ​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ, നീ​ല​ലോ​ഹി​ത ദാ​സ് നാ​ടാ​ർ, അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി, അ​ഡ്വ. എ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.