മോ​ഷ​ണക്കേസ് പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു
Tuesday, October 4, 2022 12:54 AM IST
ത​ളി​പ്പ​റ​മ്പ്: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ തെ​ളി​വെ​ടു​പ്പി​നാ​യി ത​ളി​പ്പ​റ​ന്പി​ലെ​ത്തി​ച്ചു. പാ​നൂ​ർ കൂ​രാ​റ ക​ടേ​പ്രം തെ​രു​വ് ഭാ​ഗ​ത്ത് ചാ​ലി​ൽ വീ​ട്ടി​ൽ ഫാ​സി​ലു​മാ​യാ​ണ് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 24നാ​ണ് ത​ളി​പ്പ​റ​മ്പി​ലെ വ​ട​ക്കാ​ഞ്ചേ​രി അ​ടു​ക്കം, പാ​ല​കു​ള​ങ്ങ​ര ശാ​സ്താ റോ​ഡ്, കീ​ഴാ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ മൂ​ന്ന്പേ​രു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​ത്. തു​ട​ർ​ന്ന് ജി​ല്ല വി​ട്ട പ്ര​തി​യെ എ​റ​ണാ​കു​ളം പോ​ലീ​സ് മ​റ്റൊ​രു കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം പോ​ലീ​സ് റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. പ്ര​തി​യെ നാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​യാ​ളു​ടെ പേ​രി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പി​ടി​ച്ചു​പ​റി, മോ​ഷ​ണം, പോ​ക്ക​റ്റ​ടി കേ​സു​ക​ളു​ണ്ട്.