മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ട്രെ​യി​ൻ യാ​ത്രാ ഇ​ള​വ് പു​നഃ​സ്ഥാ​പി​ക്ക​ണം: കെഎ​സ്എ​സ്പിഎ
Tuesday, October 4, 2022 12:54 AM IST
ത​ളി​പ്പ​റ​മ്പ്: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ട്രെ​യി​ൻ യാ​ത്രാ​യി​ള​വ് പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ത​ളി​പ്പ​റ​മ്പ മ​ണ്ഡ​ലം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സു​ഖ​ദേ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ജ​നു​വ​രി 2021 മു​ത​ൽ ജൂ​ലാ​യ് 2022 വ​രെ​യു​ള്ള നാ​ലു ഗ​ഡു​വാ​യ പ​തി​നൊ​ന്നു ശ​ത​മാ​നം ഡി ​എ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന അ​പ്പ​ലേ​റ്റ് ക​മ്മി​റ്റി​യം​ഗം സി ​എ​ൽ ജേ​ക്ക​ബ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി സി. ​വി. സോ​മ​നാ​ഥ​ൻ,ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ്റ് അ​ഡ്വ.​ടി ആ​ർ മോ​ഹ​ൻ​ദാ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്സി കെ.​സാ​യൂ​ജ്, കെ ​എ​സ് എ​സ് പി ​എ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി യു.​നാ​രാ​യ​ണ​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​രവാ​ഹി​ക​ൾ: കെ ​മ​ധു -പ്ര​സി​ഡ​ന്‍റ്, കെ ​കെ.​ശി​വ​ദാ​സ​ൻ -സെ​ക്ര​ട്ട​റി, കു​ഞ്ഞ​മ്മ തോ​മ​സ്, എം.​പി. കൃ​ഷ്ണ​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​വി. വ​ന​ജ കു​മാ​രി -ജോ. ​സെ​ക്ര​ട്ട​റി​മാ​ർ, പി.​സി. റ​സാ​ഖ് -ട്ര​ഷ​റ​ർ. വ​നി​താ ഫോ​റം: ടി ​പി ര​മാ​ദേ​വി -പ്ര​സി​ഡ​ന്‍റ്, ആ​ർ.​വി വാ​സ​ന്തി-​സെ​ക്ര​ട്ട​റി.