ഗാ​ന്ധിജി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Tuesday, October 4, 2022 12:54 AM IST
ആ​ല​ക്കോ​ട്: വാ​യാ​ട്ടു​പ​റ​മ്പ് വൈ​സ്മെ​ൻ​സ് ക്ല​ബി​ന്‍റേ​യും വാ​യാ​ട്ടു​പ​റ​മ്പ് ഗാ​ന്ധി സ്റ്റ​ഡി സെ​ന്‍റ​റിന്‍റേ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധിജി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ജി​ല്ലാ​ത​ല ഗാ​ന്ധി ക്വി​സ് മ​ത്സ​ര​വും ന​ട​ത്ത​പ്പെ​ട്ടു. ബാ​ല​പു​രം വൈ​സ് നി​വാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചായ​ത്ത് പ്ര​സി​ഡ​ൻ​റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​യാ​ട്ടു​പ​റ​മ്പ് വൈ​സ് മെ​ൻ​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ് വൈ​സ്മെ​ൻ ജെ​യ്സ​ൺ അ​ട്ടാ​റി​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്മെ​ൻ ഇ​ൻ​റ​ർ നാ​ഷ​ണ​ൽ ലെ​ഫ്റ്റ​ന​ന്‍റ് റീ​ജി​യ​ണ​ൽ ഗ​വ​ർ​ണ​ർ വൈ​സ്മെ​ൻ സ​നി​ൽ മാ​മ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​പ്പാ​ര​പ്പ​ട​വ് ഗ്ര​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗൃ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ത​ങ്ക​മ്മ സ​ണ്ണി, വാ​ർ​ഡ് മെ​മ്പ​ർ ഷേ​ർ​ളി ചാ​ക്കോ, വൈ​സ്മെ​ൻ വി.​വി. ജോ​സ്, പി.​ജെ. മാ​ത്യു, വൈ​സ്മെ​ൻ ഷാ​ജി കൊ​ട്ടാ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ്മെ​ൻ സി.​യു. ഇ​മ്മാ​വ​ൽ ക്വി​സ് പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം കൊ​ടു​ത്തു. ജോ​സ് വെ​ട്ടു​ക​ല്ലാ​ട്ട്കു​ഴി​യി​ൽ, സ​ജി കീ​ഴാ​ര​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്വി​സ് മ​ത്സ​ര​ത്തി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 2000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 1500 രു​പ​യും മൂ​ന്നാം സ​മ്മാ​നം 1000 രൂ​പ​യും ന​ല്കി.