ക്ഷേ​ത്ര​ച്ചി​റ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Wednesday, October 5, 2022 10:22 PM IST
കൂ​ത്തു​പ​റ​മ്പ്: വെ​ള്ള​ച്ചാ​ൽ മ​ക്രേ​രി ക്ഷേ​ത്ര​ച്ചി​റ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. വെ​ള്ള​ച്ചാ​ലി​ലെ കാ​ട്ടി​ൽ ഹൗ​സി​ൽ പി.​കെ. ജ്യോ​തി​ഷ് കൃ​ഷ്ണ (27) യാ​ണ് മു​ങ്ങി​മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നീ​ന്ത​വെ ചി​റ​യി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. കൂ​ത്തു​പ​റ​മ്പ്, ത​ല​ശേ​രി, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​ര​ക്ഷാ​സേ​ന സ്കൂ​ബ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൻ രാ​ത്രി 7.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ച​ക്ക​ര​ക്ക​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. രാ​ധാ​കൃ​ഷ്ണ​ൻ-​പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​നാ​ണ്.