വിളക്കോടിനടുത്ത് ചാ​ക്കോ​ട് ആ​യു​ധശേ​ഖ​രം ക​ണ്ടെ​ത്തി
Thursday, October 6, 2022 12:35 AM IST
ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കോ​ട് ചാ​ക്കാ​ടു​നി​ന്ന് വ​ടി​വാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഴ​ക്കു​ന്ന് എ​സ്ഐ ഷി​ബു എ​ഫ്. പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​നോ​ടു ചേ​ർ​ന്ന ഓ​വു​ചാ​ലി​ൽ ചാ​ക്കി​ൽ കെ​ട്ടി ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ൾ ക​ണ്ടെ‌​ടു​ത്ത​ത്.

ഏ​ഴ് വ​ടി​വാ​ൾ, കൈ​മ​ഴു, പി​ച്ചാ​ത്തി, ന​ഞ്ച​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​ള്ള ആ​യു​ധ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മേ​ഖ​ല​യി​ൽ പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. എ​സ്ഐ നാ​സ​ർ പൊ​യി​ല​ൻ, എ​എ​സ്ഐ രാ​ജ് ന​വാ​സ് എ​ന്നി​വ​രും ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.