റോ​ഡി​ലേ​ക്ക് ക​രി​ഓ​യി​ൽ മ​റി​ഞ്ഞു: ബൈ​ക്കു​ക​ൾ തെ​ന്നി​വീ​ണു
Thursday, October 6, 2022 12:35 AM IST
ത​ളി​പ്പ​റ​മ്പ്: ക​രി​ഓ​യി​ല്‍ മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ത​ളി​പ്പ​റ​മ്പ് കോ​ഫീ​ഹൗ​സി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഇ​തു​വ​ഴി ക​ട​ന്നു​പോ​യ നാ​ല് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് റോ​ഡി​ലെ ക​രി​ഓ​യി​ലി​ല്‍ തെ​ന്നി​വീ​ണ​ത്. ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.
അ​പ​ക‌​ട​ത്തി​ൽ​പ്പെ‌​ട്ടു വീ​ണ ഒ​രു ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ടെ​ങ്കി​ലും ഭാ​ഗ്യം​കൊ​ണ്ടാ​ണ് ര​ക്ഷ​പെ​ട്ട​ത്. ത​ളി​പ്പ​റ​മ്പ് പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും ക​രി​ഓ​യി​ല്‍ മ​റി​ഞ്ഞ സ്ഥ​ല​ത്ത് ജി​ല്ലി​പ്പൊ​ടി വി​ത​റി കൂ​ടു​ത​ല്‍ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് ത​ട​ഞ്ഞു.