സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക്
Thursday, October 6, 2022 12:37 AM IST
ചെ​ങ്ങ​ളാ​യി: ചെ​ങ്ങ​ളാ​യി സ​മ​രി​റ്റ​ൻ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ സി​എ​സ്ടി ഫാ​ദേ​ഴ്സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​രി​റ്റ​ൻ സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്രം അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​രി​റ്റ​ൻ ഹോ​മി​നോ​ട് ചേ​ർ​ന്ന് ഒ​രു​ക്കി​യ ഓ​ഫീ​സും ഭി​ന്ന​ശേ​ഷ​ക്കാ​ർ ഉ​ണ്ടാ​ക്കു​ന്ന വി​വി​ധ ഉ​ത്പ​ന്ന വി​പ​ണ​ന സ്റ്റോ​റും പി. ​സ​ന്തോ​ഷ് കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ന്ത്വ​നം ഓ​ഫീ​സി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, സെ​മി ഫോ​ൾ​ഡിം​ഗ് ക​ട്ടി​ലു​ക​ൾ, വീ​ൽ​ചെ​യ​ർ, വാ​ക്ക​ർ, എ​യ​ർ ബ​ഡ് തു​ട​ങ്ങി​യ​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഉ​ത്പ​ന്ന വി​ൽ​പ​നോ​ദ്ഘാ​ട​നം ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കെ. രാ​ജേ​ഷ് കെ.​ജെ. ലി​ല്ലി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് 900ല​ധി​കം വീ​ടു​ക​ളി​ലാ​ണ് നി​ല​വി​ൽ ഡോ​ക്‌​ട​ർ കെ.​ജെ. ലി​ല്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള മെ​ഡി​ക്ക​ൽ ടീം ​സ​മ​രി​റ്റ​ൻ ട്ര​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സാ​ന്ത്വ​ന പ​രി​ച​ര​ണം ന​ട​ത്തു​ന്ന​ത്. അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​ല മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​ക്കും സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​ർ തു​ട​ക്കം കു​റി​ച്ചു. സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​വും വി​വി​ധ സം​രം​ഭ സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്. എം​ജി കോ​ള​ജ് ഇ​രി​ട്ടി, എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം, ന​വ​ജ്യോ​തി കോ​ള​ജ് ചെ​റു​പു​ഴ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും കി​ട​പ്പു​രോ​ഗി​ക​ളു​ടെ​യും സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും 156 കു​ട്ടി​ക​ൾ​ക്കാ​യി ലീ​പ് പ​ദ്ധ​തി​യും സെ​ന്‍റ​ർ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. 75 ഓ​ളം വ​രു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ "ഒ​പ്പം' എ​ന്ന കൂ​ട്ടാ​യ്മ സ​മ​രി​റ്റ​ന്‍റെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്നു.