കോ​ടി​യേ​രി പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​ത്ത നേ​താ​വ്: എം.​വി.​ഗോ​വി​ന്ദ​ൻ
Thursday, October 6, 2022 12:37 AM IST
ത​ല​ശേ​രി: ഏ​ത് പ്ര​തി​സ​ന്ധി​ക​ളെ​യും ത​ര​ണം ചെ​യ്ത് മു​ന്നേ​റാ​നു​ള്ള ക​ഴി​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മു​ള്ള നേ​താ​വാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി​യി​ൽ കേ​ഡ​ർ​മാ​രെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച കോ​ടി​യേ​രി​യു​ടെ വി​യോ​ഗം സി​പി​എ​മ്മി​ന് മാ​ത്ര​മ​ല്ല രാ​ഷ്‌​ട്രീ​യ കേ​ര​ള​ത്തി​നാ​കെ തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ടി​യേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ത​ല​ശേ​രി​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ. കാ​രാ​യി രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പി.​മോ​ഹ​ന​ൻ എം​എ​ൽ​എ, സി.​പി.​ഷൈ​ജ​ൻ, എം.​പി.​സു​മേ​ഷ്, കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ, അ​ഡ്വ.​കെ.​എ.​ല​ത്തീ​ഫ്, സ​ജീ​വ് മാ​റോ​ളി, കെ.​കെ.​മാ​രാ​ർ, സി.​എ​ൻ.​ച​ന്ദ്ര​ൻ, എം.​സി.​പ​വി​ത്ര​ൻ,സി.​കെ. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൗ​ന ജാ​ഥ​യും ന​ട​ന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടന്നു.