കോ​ടി​യേ​രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ക​മ​ന്‍റി​ട്ട അ​ധ്യാ​പി​ക​യ്ക്കെ​തി​രേ കേ​സ്
Thursday, October 6, 2022 12:38 AM IST
കൂ​ത്തു​പ​റ​മ്പ്: അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തും വി​ധം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ക​മ​ന്‍റി​ട്ട സ്കൂ​ൾ അ​ധ്യാ​പി​ക​യ്ക്കെ​തി​രെ കേ​സ്. തൊ​ക്കി​ല​ങ്ങാ​ടി​യി​ലെ കൂ​ത്തു​പ​റ​മ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി സ്വ​ദേ​ശി​നി കെ.​വി.​ഗി​രി​ജ​ക്കെ​തി​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു ചാ​ന​ൽ വാ​ർ​ത്ത​യു​ടെ ക​മ​ന്‍റ് ബോ​ക്സി​ലാ​ണ് അ​ധ്യാ​പി​ക വി​വാ​ദ ക​മ​ന്‍റി​ട്ട​ത്. ക​മ​ന്‍റ് വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും സി​പി​എം അ​നു​ഭാ​വി​യു​മാ​യ മാ​ന​ന്തേ​രി​യി​ലെ ജി​ജോ ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ഫ്ഐ​ആ​ർ എ​ട​ച്ചേ​രി പോ​ലീ​സി​ന് കൈ​മാ​റി.