ഒ​ഡീ​ഷ സ്വ​ദേ​ശി ഷോ​ക്കേ​റ്റ് മ​രി​ച്ചു
Thursday, October 6, 2022 10:12 PM IST
പ​യ്യ​ന്നൂ​ര്‍: കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക്കി​ടെ ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഗ​ഞ്ച​ന്‍ ജി​ല്ല​യി​ലെ സു​ന​ക​ര സ്വ​ദേ​ശി ര​ഞ്ച​ന്‍ ജ​ന (31) യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പെ​രു​മ്പ ചി​റ്റാ​രി​ക്കൊ​വ്വ​ല്‍ റോ​ഡി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ത​ക​രാ​റി​ലാ​യ മോ​ട്ടോ​ര്‍ ന​ന്നാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി കാ​സ​ര്‍​ഗോ​ഡ് താ​മ​സി​ച്ച് ക​രാ​റു​കാ​ര​ന്‍റെ കീ​ഴി​ല്‍ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.