ചെ​മ്പേ​രി വൈ​സ് മെ​ൻ കോം​പ്ല​ക്സ് ശി​ലാ​സ്ഥാ​പ​ന ക​ർ​മം നാ​ളെ
Friday, October 7, 2022 12:50 AM IST
ചെ​മ്പേ​രി: വൈ​സ്മെ​ൻ ക്ല​ബ് ഓ​ഫ് ചെ​മ്പേ​രി ടൗ​ണി​ൽ വാ​ങ്ങി​യ സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന വൈ​സ് മെ​ൻ കോം​പ്ല​ക്സ് കം ​ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്. ചെ​മ്പേ​രി വൈ​എം​സി​എ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് കെ‌​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​സി. സാ​മു​വ​ൽ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും.