കെ​സി​വൈ​എം മേ​രി​ഗി​രി ഫൊ​റോ​ന പ്ര​വ​ർ​ത്ത​നവ​ർ​ഷ ഉ​ദ്ഘാ​ട​നം
Friday, October 7, 2022 12:50 AM IST
തേ​ർ​ത്ത​ല്ലി: കെ​സി​വൈ​എം മേ​രി​ഗി​രി ഫൊ​റോ​ന പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു വ​ട്ട​പ്പാ​റ നി​ർ​വ​ഹി​ച്ചു. കെ​സി​വൈ​എം വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മു​ക്കു​ഴി ആ​രാ​ധ​ന​യ്ക്കും ക്ലാ​സി​നും നേ​തൃ​ത്വം ന​ൽ​കി. മു​ൻ ഭാ​ര​വാ​ഹി​ക​ളെ​യും ആ​നി​മേ​റ്റ​ർ സി​സ്റ്റേ​ഴ്സിനെ​യും ആ​ദ​രി​ച്ചു.

മേ​രി​ഗി​രി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷെ​റി​ൻ പ്ര​വ​ർ​ത്തു​മ​ല​യി​ൽ, പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ ജൂ​ണോ, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഹെ​ല​ൻ എ​ഫ്സി​സി, സ​ജീ​ഷ് മാ​ത്യു, ജി​സ് കു​ഴി​വേ​ലി​ൽ, ടി.​പി. ആ​ൽ​ബി​ൻ, ആ​ഷ്‌​ലി മോ​ൾ ജി​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫൊ​റോ​ന​യി​ലെ വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി യു​വ​ജ​ന സാ​ന്നി​ധ്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി.