ടി.​പി. ദാ​മോ​ദ​ര​ൻ പു​ര​സ്കാ​രം മാ​ർ​ട്ടി​ൻ ജോ​ർ​ജി​ന്
Friday, October 7, 2022 12:50 AM IST
ചെ​റു​പു​ഴ: വ​യ​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ടി.​പി. ദാ​മോ​ദ​ര​ൻ പു​ര​സ്കാ​രം ഡി​സി​സി​പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജി​ന് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 10001 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് പാ​ടി​യോ​ട്ടു​ചാ​ൽ വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

ച​ട​ങ്ങി​ൽ സോ​ണി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ​യ​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​വി പൊ​ന്നം​വ​യ​ൽ, എം. ​ക​രു​ണാ​ക​ര​ൻ, ടി.​പി. രാ​മ​ച​ന്ദ്ര​ൻ, കെ.​കെ.​വി. സു​ധീ​ർ ബാ​ബു, ടി.​ടി. അ​നി​ൽ​കു​മാ​ർ,സു​നീ​ഷ് പ​ട്ടു​വം, കെ.​പി. രാ​ഘ​വ​ൻ, എ.​സി. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.