മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യ്ക്ക് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി
Friday, October 7, 2022 12:55 AM IST
പ​യ്യ​ന്നൂ​ര്‍: സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​വും എം​എ​ല്‍​എ​യു​മാ​യ ടി.​ഐ.​മ​ധു​സൂ​ദ​ന​ന് വീ​ണ്ടും ഫോ​ണി​ല്‍ ഭീ​ഷ​ണി. എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചെ​റു​താ​ഴം മ​ണ്ടൂ​രി​ലെ വി​ജേ​ഷ് എ​ന്ന​യാ​ളു​ടെ ന​ന്പ​റി​ൽനി​ന്നാ​ണു വി​ളി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി.

വി​ജേ​ഷി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 2018 സെ​പ്റ്റം​ബ​ർ 14ന് ​മൊ​ബൈ​ല്‍ ഫോ​ണി​ലും പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലെ ലാ​ന്‍​ഡ് ഫോ​ണി​ലും വി​ളി​ച്ച് ഇ​യാ​ള്‍ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ ഇ​യാ​ൾ​ക്കെ​തി​രേ വാ​റ​ണ്ട് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടു​മെ​ന്നും ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ല്‍ വി​ജേ​ഷി​നെ കോ​ഴി​ക്കോ​ട് കൊ​ള​ത്തൂ​രി​ല്‍ വ​ച്ച് നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.