എ​യ​ർ​ഫോ​ഴ്സ് അ​സോ. വ്യോ​മ​സേ​ന ദി​നാ​ച​ര​ണ​വും കു​ടും​ബ സം​ഗ​മ​വും
Friday, October 7, 2022 12:58 AM IST
ക​ണ്ണൂ​ർ: എ​യ​ർ​ഫോ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ചാ​പ്റ്റ​റി​ന്‍റെ വ്യോ​മ​സേ​ന ദി​നാ​ച​ര​ണ​വും കു​ടും​ബ സം​ഗ​മ​വും എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ 9.30 ന് ​ക​ണ്ണൂ​ർ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ ന​ട​ക്കു​ന്ന പു​ഷ്പാ​ർ​ച്ച​ന​യോ​ടെ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ണ്ണൂ​ർ റോ​യ​ൽ ഓ​മേ​ഴ്സി​ൽ ഒ​ന്പ​തി​ന് രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ റി​ട്ട. ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ഒ.​പി. സ​തീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. റി​ട്ട. വിം​ഗ് ക​മാ​ൻ​ഡ​ർ പി.​എ. വി​ജ​യ​ൻ, റി​ട്ട. വിം​ഗ് ക​മാ​ൻ​ഡ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

ച​ട​ങ്ങി​ൽ സേ​ന​യി​ൽ 80 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജ​വാ​ന്മാ​രെ മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ക്കും. ജി​ല്ല​യി​ലെ 400 റി​ട്ട. സേ​നാം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​വി. നാ​രാ​യ​ണ​ൻ, എ.​വി. ശ്രീ​നി​വാ​സ​ൻ, എ​ൻ. അ​നി​ൽ കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.