കാ​റ്റ​റേ​ഴ്സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം പ​ത്തു മു​ത​ൽ ക​ണ്ണൂ​രി​ൽ
Friday, October 7, 2022 12:58 AM IST
ക​ണ്ണൂ​ർ: കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് (സി​എ​കെ​സി) സം​സ്ഥാ​ന സ​മ്മേ​ള​നം 10,11 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കും. പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.30 ന് ​സം​സ്ഥാ​ന കൗ​ൺ​സി​ലും ആ​റി​ന് സം​സ്ഥാ​ന ഭ​ര​ണ​സ​മി​തി​യും ചേ​രും. 11 ന് ​രാ​വി​ലെ 9.30ന് ​ക​ണ്ണൂ​ർ എ​ക്സോ​റ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എം.​ആ​ർ. റ​ഷീ​ദും സി.​പി. ല​ത്തീ​ഫും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

എ​ക്സി​ബി​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 11.30ന് ​സം​സ്ഥാ​ന ജ​ന​റ​ൽ അ​സം​ബ്ലി ചേ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ നാ​ലു​വ​രെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി വി. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ൽ​എ​മാ​രാ​യ കെ.​വി. സു​മേ​ഷ്, സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. രാ​ത്രി ഏ​ഴു മു​ത​ൽ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, എ​ട്ടി​ന് ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സാ​ജു വാ​കാ​നി​പ്പു​ഴ, രാ​ജേ​ഷ്, നാ​ല​ക​ത്ത് ഷാ​സു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.