ഹാ​പ്പി​നെ​സ് ഫെ​സ്റ്റ് കാ​യി​കമേ​ള തു​ട​ങ്ങി
Tuesday, November 22, 2022 12:44 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ ഡി​സം​ബ​ർ 21 മു​ത​ൽ 31 വ​രെ ന​ട​ക്കു​ന്ന ഹാ​പ്പി​ന​സ് ഫെ​സ്റ്റി​വ​ലിന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​യി​ക മേ​ള മ​ന്ത്രി വി. ​അ​ബ്ദുറ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലെ ഒ​ൻ​പ​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ടീ​മു​ക​ൾ ത​മ്മി​ലു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ത്തോ​ടെ​യാ​ണ് മേ​ള തു​ട​ങ്ങി​യ​ത്. ഇ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ ബോ​ക്സിം​ഗ്, 22 മു​ത​ൽ 27 വ​രെ മ​യ്യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക്രി​ക്ക​റ്റ്, 23 മു​ത​ൽ 25 വ​രെ മോ​റാ​ഴ വാ​യ​ന​ശാ​ല ഗ്രൗ​ണ്ടി​ൽ ഷ​ട്ടി​ൽ, 26 മു​ത​ൽ 28 വ​രെ കൂ​വേ​രി ബ്ര​ദേ​ഴ്സ് സ്പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ വോ​ളി​ബോ​ൾ, 26ന് ​ക​രി​ങ്ക​ൽ​ക്കു​ഴി ഭാ​വ​ന ഗ്രൗ​ണ്ടി​ൽ ക​മ്പ​വ​ലി, 27ന് ​കു​റു​മാ​ത്തൂ​ർ സ്കൂ​ളി​ൽ ക​ള​രി​പ്പ​യ​റ്റ്, പ​രി​യാ​രം ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ ചെ​സ്, മ​ല​പ്പ​ട്ടം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ഹാ​ൻ​ഡ് ബോ​ൾ, 29, 30 തീ​യ​തി​ക​ളി​ൽ കെ​എ​പി ഗ്രൗ​ണ്ടി​ൽ അ​ത്‌​ല​റ്റി​ക്സ്, 30 ന് ​മ​യ്യി​ലി​ൽ പ​ഞ്ച​ഗു​സ്തി എ​ന്നി​വ ന​ട​ക്കും. കൂ​വോ​ട് എ​കെ​ജി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​ളി​മ്പ്യ​ൻ മേ​ഴ്സി കു​ട്ട​ൻ, ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​ത്, ധ്യാ​ൻ​ച​ന്ദ് പു​ര​സ്ക്കാ​ര ജേ​താ​വ് കെ.​സി. ലേ​ഖ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.