എകെപിഎ സമ്മേളനം തുടങ്ങി
Tuesday, November 22, 2022 12:44 AM IST
ഇ​രി​ട്ടി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 38-ാം മ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഇ​രി​ട്ടി​യി​ൽ തു​ട​ക്ക​മാ​യി. സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ക​രേ​ള പ​താ​ക ഉ​യ​ർ​ത്തി. സ്വാ​ഗ​തം സം​ഘം ക​ൺ​വീ​ന​ർ ജോ​യ് പ​ടി​യൂ​ർ ന​യി​ച്ച കൊ​ടി​മ​ര ജാ​ഥ ഉ​ളി​ക്ക​ൽ എ​സ്ഐ വി.​കെ. പ്ര​കാ​ശ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ട്ട​ന്നൂ​ർ കാ​രാ​പേ​രാ​വൂ​ർ സ​ന്തോ​ഷ് പ​ള്ളി​യ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി​വേ​ക് ന​മ്പ്യാ​ർ ന​യി​ച്ച പ​താ​ക ജാ​ഥ കൃ​ഷ്ണ​ൻ ദീ​പ​ക് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ന്ന് ഫാ​ൽ​ക്ക​ൺ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം മൂ​ന്നി​ന് പ്ര​ക​ട​ന​വും തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. ഡോ.​വി. ശി​വ​ദാ​സ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. സി​നി​മാ ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റു​ർ പ​ങ്കെ​ടു​ക്കും. 23 ന് ​്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഫോ​ട്ടോ വേ​ൾ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യും.