പ്രാ​ർ​ഥ​നാ വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Tuesday, November 22, 2022 12:44 AM IST
ചെ​മ്പേ​രി: വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​നാ വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു. പ​യ്യാ​വൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജി​യോ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ രാ​ജു ചെ​രി​യ​ൻ​കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യാ​വൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ജി ഐ​പ്പ​ൻ​പ​റ​മ്പി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും, പ​യ്യാ​വൂ​ർ ഡി​വൈ​ൻ മേ​ഴ്സി ദേ​വാ​ല​യ വി​കാ​രി ഫാ. ​ജെ​യ്സ​ൺ വാ​ഴ​കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

സ​ബ് റീ​ജി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ മ​ത്താ​യി വീ​ട്ടി​യാ​ങ്ക​ൽ, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ഗാ​ഥാ സ​ജി, നോ​ർ​ത്ത് സോ​ൺ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ​മ്മാ​നു​വ​ൽ ജോ​ർ​ജ്, സ​ബ് റീ​ജി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ പൈ​മ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.