അ​ര​ങ്ങു​ണ​ർ​ന്നു...
Wednesday, November 23, 2022 12:37 AM IST
ക​ണ്ണൂ​ർ നോ​ർ​ത്തും പ​യ്യ​ന്നൂ​രും ഒ​പ്പ​ത്തി​നൊ​പ്പം

ക​ണ്ണൂ​ർ: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇ​തു​വ​രെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 153 പോ​യി​ന്‍റു​ക​ൾ നേ​ടി ക​ണ്ണൂ​ർ നോ​ർ​ത്തും പ​യ്യ​ന്നൂ​രും ഒ​പ്പ​ത്തി​നൊ​പ്പം. സ​ബ്ജി​ല്ലാ ത​ല​ത്തി​ൽ യു​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ സൗ​ത്ത് 20 പോ​യി​ന്‍റും പാ​നൂ​ർ 17 പോ​യി​ന്‍റും നേ​ടി. ഹൈ​സ്കൂ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പ​യ്യ​ന്നൂ​ർ 63 പോ​യി​ന്‍റും ക​ണ്ണൂ​ർ നോ​ർ​ത്ത് 58 പോ​യി​ന്‍റും ക​ര​സ്ഥ​മാ​ക്കി.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ നോ​ർ​ത്ത് 82 പോ​യി​ന്‍റും ഇ​രി​ട്ടി 77 പോ​യി​ന്‍റും നേ​ടി. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 70 പോ​യി​ന്‍റോ​ടെ ചൊ​ക്ലി രാ​മ​വി​ലാ​സം സ്കൂ​ളാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 63 പോ​യി​ന്‍റു​മാ​യി മ​ന്പ​റം എ​ച്ച്എ​സ്എ​സ് ര​ണ്ടും 51 പോ​യി​ന്‍റോ​ടെ മൊ​കേ​രി രാ​ജീ​വ്ഗാ​ന്ധി മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് മൂ​ന്നും സ്ഥാ​ന​ത്താ​ണ്.

ഭ​ര​ത​നാ​ട്യ​ത്തി​ൽ
ദേ​വി​ക മ​ഞ്ജി​ത്ത്

ക​ണ്ണൂ​ർ: ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ല്‍ എ ​ഗ്രേ​ഡോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി ദേ​വി​ക മ​ഞ്ജി​ത്ത്. ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​വി​ക സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​ത്. മു​മ്പ് 2019ല്‍ ​ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ്. ക​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ജി​ത്ത്-​പ്രീ​ജ എ​ന്നി​വ​രു​ടെ മ​ക​ളാ​ണ്. ക​ലാ​ക്ഷേ​ത്ര പ്രി​യാ ര​ഞ്ജി​ത്തി​ന്‍റെ കീ​ഴി​ലാ​ണ് നൃ​ത്ത​പ​ഠ​നം. ര​ണ്ട​ര വ​യ​സു​മു​ത​ല്‍ നൃ​ത്തം അ​ഭ്യ​സി​ച്ച് തു​ട​ങ്ങി​. മോ​ഹി​നി​യാ​ട്ടം, വ​യ​ലി​ന്‍, സം​ഘ​ഗാ​നം എ​ന്നി​വ​യി​ലും മ​ത്സ​രി​ക്കു​ന്നു.