സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, November 23, 2022 12:37 AM IST
പെ​രു​മ്പ​ട​വ്: ശു​ചി​ത്വ​വും ഹ​രി​താ​ഭ​വു​മാ​യ ഗ്രാ​മം പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​നാ​യി ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ച​പ്പാ​രപ്പടവ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 2025 നു ​മു​ൻ​പ് ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ നേ​ടി​യെ​ടു​ക്കാ​നു​ള്ള ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്ക​ലാ​ണ് വ​ർ​ണം 2025. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ത​ല ശു​ചി​ത്വ സ​ന്ദേ​ശ യാ​ത്ര ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ഒ​ന്നി​ന് പെ​രു​മ്പ​ട​വി​ൽ ന​ട​ക്കും.

ഇ​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നിജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ എം.​പി.​ജ്യോ​തി​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഉ​നൈ​സ് എ​രു​വാ​ട്ടി, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി അം​ഗം മ​നോ​ജ് കൂ​വേ​രി, ഗോ​പി ത​ല​വി​ൽ, സു​രേ​ഷ് ബാ​ബു, ഭാ​ർ​ഗ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എം.​പി ജ്യോ​തി​ല​ക്ഷ്മി ചെ​യ​ർ​പേ​ഴ്‌​സ​ണും, ഷെ​ൽ​മോ​ൻ പൈ​നാ​ട​ത്ത് ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക​സ​മി​തി​യും രൂ​പീ​ക​രി​ച്ചു.