ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യുള്ള റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Friday, November 25, 2022 12:53 AM IST
ശ്രീ​ക​ണ്ഠ​പു​രം: സി​എ​സ്ടി സ​ഭ​യു​ടെ കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള സെ​ന്‍റ് തോ​മ​സ് പ്രോ​വി​ൻ​സ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ച​പ്പാ​ര​പ്പ​ട​വ് ത​ല​വി​ൽ അ​ൽ​ഫോ​ൻ​സ ന​ഗ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഗു​ഡ് സ​മ​രി​റ്റ​ൻ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ത​ല​ശേ​രി രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. സ​മ​രി​റ്റ​ൻ ആ​ശ്ര​മ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും മാ​ർ അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. സി​എ​സ്ടി സ​ഭ വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​ർ​ജ് ആ​റാ​ഞ്ചേ​രി, സി​എ​സ്ടി സ​ഭ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സ് വൈ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട്, മേ​രി​ഗി​രി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​യ് മ​ട​ത്തി​മാ​ലി​ൽ, ഫാ. ​ബി​ജു കൊ​ല്ല​ക്കൊ​മ്പി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ ഉ​റു​മ്പു​കാ​ട്ടി​ൽ, ഫാ.​ജോ​യ് നി​ര​പ്പേ​ൽ, ഫാ.​മാ​ണി മേ​ൽ​വ​ട്ടം, ഫാ.​അ​ഥി​ൻ മ​ന​ക്ക​പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ, അം​ഗം ടി.​കെ. രാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​എ​സ്ടി സ​ഭാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​ർ, സ​മ​രി​റ്റ​ൻ ലൈ​ഫ് ഭി​ന്ന​ശേ​ഷി കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 300 ഓ​ളം പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് താ​മ​സ​വും വി​വി​ധ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളും അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ക​യാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ല​ക്ഷ്യം.