ഓ​ണ്‍​ലൈ​നി​ലൂ​ടെ ഏ​ഴു​ല​ക്ഷം തട്ടിയ യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Friday, November 25, 2022 12:53 AM IST
കാ​സ​ർ​ഗോ​ഡ്: മ​ധൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട് വി​ല​പി​ടി​പ്പു​ള്ള ഗി​ഫ്റ്റ് അ​യ​ച്ചു ന​ൽ​കി​യെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ത​വ​ണ​ക​ളാ​യി 7,00,500 രൂ​പ ത​ട്ടി​യെ​ടു​ത്ത ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റേ​ലി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​രി​ക്കി(19)​നെ കാ​സ​ർ​ഗോ​ഡ് സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2022 സെ​പ്റ്റം​ബ​ർ മാ​സം മു​ത​ൽ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി സ​ഹ​പാ​ഠി​യെ​ന്നു പ​റ​ഞ്ഞ്‌ പ​രി​ച​യ​പ്പെ​ട്ട്, ഇ​ൻ​സ്റ്റാ​ഗ്രാം, വാ​ട്സ്അ​പ്പ് എ​ന്നി​വ വ​ഴി ചാ​റ്റ് ചെ​യ്താ​ണ് പ്ര​തി പ​രാ​തി​ക്കാ​രി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​തും ഗി​ഫ്റ്റ് അ​യ​ച്ചു ന​ൽ​കി​യെ​ന്ന് പ​റ​ഞ്ഞ് ഏ​ഴു ല​ക്ഷം രൂ​പ പ​ല ത​വ​ണ​ക​ളാ​യി ത​ട്ടി​യെ​ടു​ത്ത​തും.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​വൈ​ഭ​വ് സ​ക്സേ​ന നി​ർ​ദ്ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി, സി​ങ്ഹാ​യി മു​റാ​വ​ൻ എ​ന്ന സ്ഥ​ല​ത്ത് എ​ത്തി പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് സൈ​ബ​ർ സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ കെ.​പ്രേം​സ​ദ​ൻ, എ​എ​സ്ഐ എ.​വി.​പ്രേ​മ​രാ​ജ​ൻ, എ​സ് സി​പി​ഒ പി.​വി.​സ​വാ​ദ് അ​ഷ​റ​ഫ്, സി​പി​ഒ കെ.​വി.​ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പോ​യി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.