മാ​ർ​ഗം​ക​ളി​യി​ൽ കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ്
Friday, November 25, 2022 12:55 AM IST
കണ്ണൂർ: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മാ​ർ​ഗം​ക​ളി മ​ത്സ​ര​ത്തി​ൽ കു​ന്നോ​ത്ത് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മി​ന്നും ജ​യം. ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി. അ​ഞ്ജ​ന സ​ദാ​ന​ന്ദ​ൻ, ആ​ൻ​ഡ്രി​സാ സെ​ബാ​സ്റ്റ്യ​ൻ, സ​ർ​ഗ ഫി​ലി​പ്, സെ​ൽ​ബി മ​രി​യ ജെ​യ്സ​ൺ, ഡി​യോ​ണ മ​രി​യ​ൻ, എ​ലി​സ​ബ​ത്ത് ആ​ൻ മ​രി​യ, അ​ലീ​ന മാ​ത്യു എ​ന്നി​വ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാം​മാ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

നായശല്യം മുതൽ നരബലി വരെ; പു​തു​ഭാ​വ​ത്തി​ൽ മൂ​കാ​ഭി​ന​യം

ക​ണ്ണൂ​ർ: ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ന​ട​ന്ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ മൂ​കാ​ഭി​ന​യ മ​ത്സ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​റ​യാ​ൻ വി​ഷ​യ​ങ്ങ​ളേ​റെ​യു​ണ്ടാ​യി​രു​ന്നു.
നാ​ട്ടി​ൽ ന​ട​ക്കു​ന്ന ഓ​രോ സം​ഭ​വ​ങ്ങ​ളെ​യും ഗൗ​ര​വാ​ർ​ഥ​ത്തി​ലും ഹാ​സ്യ​രൂ​പേ​ണ​യും അ​വ​ർ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. തെ​രു​വുനാ​യ ശ​ല്യം, അ​ന്ധ​വി​ശ്വാ​സം, ന​ര​ബ​ലി, മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ തു​ട​ങ്ങി പു​തു​മ നി​റ​ഞ്ഞ വി​ഷ​യ​ങ്ങ​ൾ മ​ത്സ​രാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ല​ന്തൂ​ർ ന​ര​ബ​ലി​യു​ടെ പ​ശ്ചാ​ത്ത​ലം അ​വ​ത​രി​പ്പി​ച്ച മ​ന്പ​റം എ​ച്ച്എ​സ്എ​സി​നാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്.