പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കൗ​ൺ​സലിം​ഗ് സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ണം: പി.​സ​തീ​ദേ​വി
Friday, November 25, 2022 12:55 AM IST
ക​ണ്ണൂ​ർ: പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കൗ​ൺ​സലിം​ഗ് സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​സ​തീ​ദേ​വി. ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ദാ​ല​ത്തി​ൽ എ​ത്തു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ളും ന​ല്ല കൗ​ൺ​സി​ലിം​ഗി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​വ​യാ​ണ്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള ജാ​ഗ്ര​താ സ​മി​തി​ക​ൾ​ക്ക് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടാ​ൻ സാ​ധി​ക്ക​ണമെന്ന് പി. ​സ​തീ​ദേ​വി പ​റ​ഞ്ഞു.
അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച 57 പ​രാ​തി​ക​ളി​ൽ 17 എ​ണ്ണം തീ​ർ​പ്പാ​ക്കി. പ​രാ​തി​ക്കാ​ർ, എ​തി​ർ ക​ക്ഷി​ക​ൾ എ​ന്നി​വ​ർ എ​ത്താ​ത്ത​തി​നാ​ൽ 32 എ​ണ്ണം അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. എ​ട്ട് പ​രാ​തി​ക​ളി​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. അ​ടു​ത്ത അ​ദാ​ല​ത്ത് ഡി​സം​ബ​ർ 24ന് ​ന​ട​ക്കും. ലീ​ഗ​ൽ പാ​ന​ൽ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പ​ത്മ​ജ പ​ത്മ​നാ​ഭ​ൻ, അ​ഡ്വ. ചി​ത്തി​ര ശ​ശി​ധ​ര​ൻ, ശി​ശു​വി​ക​സ​ന വ​കു​പ്പ് കൗ​ൺ​സി​ല​ർ പി. ​മാ​ന​സ ബാ​ബു എ​ന്നി​വ​രും അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.