ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്ന്
Saturday, November 26, 2022 12:42 AM IST
രാ​ജ​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് പു​രു​ഷ വി​ഭാ​ഗം ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്നു രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ മു​ന്നൂ​റോ​ളം കാ​യി​ക​താ​ര​ങ്ങ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​നു കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ഡി. ദേ​വ​സ്യ നി​ർ​വ​ഹി​ക്കും. ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​നെ ഇ​വി​ടെ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജ് ടീ​മു​ക​ൾ യോ​ഗ്യ​താ​പ​ത്ര​വും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും സ​ഹി​തം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.