സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണം: മ​ന്ത്രി എം.​ബി.രാ​ജേ​ഷ്
Saturday, November 26, 2022 12:43 AM IST
ക​ണ്ണൂ​ർ: 'ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ൾ' പ​ദ്ധ​തി​യി​ൽ പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ന​വ​കേ​ര​ള ത​ദ്ദേ​ശ​കം 2.0 അ​വ​ലോ​ക​ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​രം​ഭ​ങ്ങ​ൾ മു​ട​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​രാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും മാ​റ​രു​ത്. ഇ​ത്ത​രം മ​നോ​ഭാ​വം പൊ​തു​വെ മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല​ർ ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി​ർ, കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൻ വി. ​സു​ജാ​ത, മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​മ​ണി, ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​മു​കു​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ,
ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, അ​ഡീ​ഷ​ന​ൽ ഡ​വ​ല​പ്‌​മെ​ന്‍റ്റ് ക​മ്മീ​ഷ​ണ​ർ സി.​പി. ജോ​സ​ഫ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ്റ് ഡ​യ​റ​ക്ട​ർ ടി.​ജെ. അ​രു​ൺ, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.