പ​യ്യാ​വൂ​രി​ലെ വി​വാ​ദ പാ​ർ​ക്കിം​ഗ്: വി​ശ്വാ​സി​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ
Sunday, November 27, 2022 4:22 AM IST
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​യ്യാ​വൂ​ർ ക്ഷേ​ത്രവ​ള​പ്പി​ൽ ആ​രം​ഭി​ച്ച പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ത്തി​നെ​തി​രെ ശി​വ​ക്ഷേ​ത്ര ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർജി ഫ​യ​ൽ ചെ​യ്തു. ക്ഷേ​ത്ര​സ്ഥ​ലം ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ​യോ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യോ അ​നു​മ​തി ഇ​ല്ലാ​തെ ലീ​സി​നു ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്നി​രി​ക്കെ ദേ​വ​സ്വം ചെ​യ​ർ​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും ചേ​ർ​ന്ന് പാ​ട്ട​ത്തി​ന് ന​ൽ​കി​യ​ത് നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും, പാ​ർ​ക്കിം​ഗ് ഫീ​സാ​യി വ​ൻ​തു​ക പി​രി​ച്ചെ​ടു​ക്കു​മ്പോ​ൾ ദേ​വ​സ്വ​ത്തി​ന് തുച്ഛമാ​യ 200 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ഹ​ർജി​യി​ൽ പ​റ​യു​ന്നു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി​, ത​ദ്ദേ​ശ സ്വ​യംഭ​ര​ണ വ​കു​പ്പ്, ദേ​വ​സ്വം അ​ധി​കൃ​ത​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, കു​ടും​ബ​ശ്രീ സെ​ക്ര​ട്ട​റി, എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ, ആ​ർ​ടി​ഒ എ​ന്നി​വ​രെ എ​തി​ർ ക​ക്ഷി​ക​ളാ​യി ന​ൽ​കി​യ ഹ​ർജിയിൽ അ​ടി​യ​ന്തി​ര വാ​ദ​ത്തി​നാ​യി നാ​ളെ ഹാ​ജ​രാ​കണ​മെ​ന്ന് കാ​ണി​ച്ച് സ്പെ​ഷൽ മെ​സ​ഞ്ച​ർ വ​ഴി എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ​ക്ക് വേ​ണ്ടി ചെ​യ​ർ​മാ​ൻ സ​ഞ്ജു കൃ​ഷ്ണ​കു​മാ​റും ക​ൺ​വീ​ന​ർ ഫ​ൽ​ഗു​ന​ൻ മേ​ലേ​ട​ത്തു​മാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ മ​ഹേ​ഷ്‌ വി.​രാ​മ​കൃ​ഷ്ണ​ൻ മു​ഖാ​ന്തി​രം ഹ​ർ​ജി ന​ൽ​കി​യ​ത്.