കണ്ണൂർ നോർത്തിന് കലാകിരീടം
Sunday, November 27, 2022 4:22 AM IST
ക​ണ്ണൂ​ർ: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 956 പോ​യി​ന്‍റ് നേ​ടി ക​ണ്ണൂ​ർ നോ​ർ​ത്ത് ഉ​പ​ജി​ല്ല വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞു. 847 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ സൗ​ത്ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 289 പോ​യി​ന്‍റു​ക​ൾ നേ​ടി മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ സ്കൂ​ളാ​യി.

282 പോ​യി​ന്‍റു​ക​ൾ നേ​ടി ക​ണ്ണൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് എ​ഐ​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. 158 പോ​യി​ന്‍റ് നേ​ടി​യ ക​ട​ന്പൂ​ർ എ​ച്ച്എ​സ്എ​സ് മൂ​ന്നാ​മ​താ​യി.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പെ​ര​ള​ശേ​രി എ​കെ​ജി​ജി​എ​ച്ച്എ​സ്എ​സ് 135 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം​സ്ഥാ​ന​ത്തും ചൊ​ക്ലി രാ​മ​വി​ലാ​സം എ​ച്ച്എ​സ്എ​സ് 133 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. യു​പി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 51 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് എ​ഐ​ജി​എ​ച്ച്എ​സ്എ​സ്, 43 പോ​യി​ന്‍റു​ക​ൾ നേ​ടി പ​യ്യ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. യു​പി അ​റ​ബി​ക്- കു​ഞ്ഞ​ങ്കോ​ട് യു​പി​എ​സ് (53), നി​ടു​വാ​ലൂ​ർ യു​പി​എ​സ് (35). എ​ച്ച്എ​സ് അ​റ​ബി​ക്- മ​യ്യി​ൽ ഐ​എം​എ​ൻ​എ​സ്ജി​എ​ച്ച്എ​സ് (66), എ​ള​യാ​വൂ​ർ സി​എ​ച്ച്എം​എ​ച്ച്എ​സ്എ​സ് (65). യു​പി സം​സ്കൃ​തം- മ​ട്ട​ന്നൂ​ർ യു​പി​എ​സ് (43), ക​ണ്ണാ​ടി​പ​റ​ന്പ് ദേ​ശ​സേ​വാ യു​പി​എ​സ് (33). എ​ച്ച്എ​സ് സം​സ്കൃ​തം- മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി എ​ച്ച്എ​സ്എ​സ് (70), കൂ​ത്തു​പ​റ​ന്പ് എ​ച്ച്എ​സ്എ​സ് (60) പോ​യി​ന്‍റു​ക​ൾ നേ​ടി.

16 വേ​ദി​ക​ളി​ലാ​യി 15 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്ന് 12,085 പ്ര​തി​ഭ​ക​ളാ​ണ് അ​ഞ്ചു​ദി​വ​സ​ത്തെ ക​ലാ​മാ​മാ​ങ്ക​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ഇ​ല്ലാ​താ​യ ക​ലോ​ത്സ​വ​ദി​ന​ങ്ങ​ള്‍ പ​ഴ​യ പ്രൗ​ഢി​യോ​ടെ വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​തി​ൽ സം​ഘാ​ട​ക​ർ​ക്ക് അ​ഭി​മാ​നിക്കാം.