തേർത്തല്ലി: പെരിങ്ങാല സെന്റ് ജൂഡ് ദേവാലയ വികാരി ഫാ. ജേക്കബ് പുളിക്കക്കുന്നേലിന്റെ പൗരോഹിത്യ സുവർണജൂബിലി ഇടവകയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. സമൂഹ ദിവ്യബലിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, ജൂബിലേറിയൻ ഫാ. ജേക്കബ് പുളിക്കക്കുന്നേൽ, വൈദികർ എന്നിവർ കാർമികരായിരുന്നു. തുടർന്നു നടന്ന പൊതുസമ്മേളനം മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ, മേരിഗിരി ഫൊറോന വികാരി ഫാ. ജോയി മഠത്തിമ്യാലിൽ, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, പഞ്ചായത്ത് അംഗം ജയ്മി ജോർജ്, അഞ്ജു കട്ടയ്ക്കൽ, ജോസ് പുന്നോത്ത്, സോണിയ മേച്ചേരി, ജോൺ തകിടിയേൽ, റിയ സജി ഇടപ്പാടി, ഇദാൻ കണക്കശേരി, ഇടവക കോ-ഓർഡിനേറ്റർ ജോയി നെല്ലിക്കുന്നേൽ, മദർ സുപ്പീരിയർ സിസ്റ്റർ ജോസിയ എസ്എസ്എസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജൂബിലിയേറിയമാരായ വൈദികരെയും 50-ാംം വിവാഹ വാർഷികം ആഘോഷിക്കുന്നവരെയും ആദരിച്ചു. ഫാ. ജേക്കബ് പുളിക്കക്കുന്നേൽ മറുപടി പ്രസംഗം നടത്തി.