കു​ഞ്ഞി​പ്പ​ള്ളി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, November 27, 2022 11:34 PM IST
മാ​ഹി: അ​ഴി​യൂ​ർ കു​ഞ്ഞി​പ്പ​ള്ളി മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം ലോ​റി​യി‌​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.
അ​ഴി​യൂ​ർ എ​രി​ക്കി​ൽ ചാ​ലി​ൽ സ്വ​ദേ​ശി മു​ബീ​ന മ​ൻ​സി​ലി​ൽ റ​യീ​സ് (40) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് അ​പ​ക​ടം. കു​ഞ്ഞി​പ്പ​ള്ളി എം​ആ​ർ​എ ബേ​ക്ക​റി​യ്ക്ക് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങി ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി മാ​ഹി ഭാ​ഗ​ത്ത് നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി റ​യീ​സ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ന്‍റെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ റ​യീ​സി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഇ​ടി​ച്ച ലോ​റി നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും കൈ​നാ​ട്ടി​യി​ൽ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ അ​ന്ത്രു​മാ​ൻ - റാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷ​രീ​ഫ. മ​ക്ക​ൾ: റി​സ്വാ​ൻ, ആ​യി​ഷ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ) സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​നീ​ഫ, ന​വാ​സ്, ജ​ലാ​ലു​ദ്ദീ​ൻ, മു​ബീ​ന.