യു​വ​ജ​ന​ങ്ങ​ൾ ജീ​വി​ത​ത്തോ​ട് വി​ശ്വ​സ്ഥ​ത പു​ല​ർ​ത്ത​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Monday, November 28, 2022 1:14 AM IST
ആ​ല​ക്കോ​ട്: യു​വ​ജ​ന​ങ്ങ​ൾ ജീ​വി​ത​ത്തോ​ട് വി​ശ്വ​സ്ഥ​ത പു​ല​ർ​ത്തു​ന്ന​വ​രാ​യി​രി​ക്ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ്‌ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം "സോ​ൾ​ട്ട് 2022' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ല​ഹ​രി​യി​ലും തി​ന്മ​ക​ളി​ലു​മ​ല്ല സ​ന്തോ​ഷം അ​ന്വേ​ഷി​ക്കേ​ണ്ട​ത്. യ​ഥാ​ർ​ഥ സ​ന്തോ​ഷം ന​സ്രാ​യ​നാ​യ യേ​ശു​വാ​ണ്. മാ​താ​പി​താ​ക്ക​ളും ഗു​രു​ഭൂ​ത​രും തി​രു​സ​ഭ​യു​മാ​കു​ന്ന വേ​രു​ക​ളെ കു​ട്ടി​ക​ൾ മ​റ​ക്ക​രു​തെ​ന്നും അ​ർ​ച്ച്ബി​ഷ​പ്പ് പ​റ​ഞ്ഞു.
റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സി. മാ​നേ​ജ​ർ ഫാ. ​സോ​ണി വ​ട​ശേ​രി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ഫാ. ​ജോ​സ​ഫ് വാ​ളി​പ്ലാ​ക്ക​ൽ, ചി​ഞ്ചു വി.​ജെ. വ​ട്ട​പ്പാ​റ, അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​ക്കോ​ട് ഫോ​റോ​ന വി​കാ​രി റ​വ. ഡോ. ​മാ​ണി ആ​ട്ടേ​ൽ, ഫാ. ​ഏ​ബ്രാ​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ, റ​വ. ഡോ. ​തോ​മ​സ് നീ​ണ്ടൂ​ർ, ഫാ. ​ജോ​സ​ഫ് മ​ര​ശേ​രി, ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ, സി​സ്റ്റ​ർ റോ​സി​ലി​യ എ​ൻ​എ​സ്, ബ്ര​ദ​ർ ജ​സ്റ്റി​ൻ അ​രീ​ക്കു​ഴു​പ്പി​ൽ, ബി​ജു കു​പ്പോ​ഴ​ക്ക​ൽ, നോ​വി​ച്ച​ൻ ഓ​ലി​ക്ക​ൽ, ടോ​മി കു​ന്നേ​ൽ​പ​റ​മ്പി​ൽ, ജ​സ്റ്റി​ൻ മം​ഗ​ല​ത്ത്, സ​ജി തെ​ക്കേ​കൊ​ട്ടാ​രം, തോ​മ​സ് പാ​ഴൂ​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ല​ക്കോ​ട്, ത​ളി​പ്പ​റ​മ്പ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള എ​ണ്ണൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.