കേ​ന്ദ്ര​വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു: ധ​ന​മ​ന്ത്രി
Tuesday, November 29, 2022 12:39 AM IST
പേരാവൂർ: സം​സ്ഥാ​ന​ത്തി​ന് ന​ൽ​കാ​നു​ള്ള പ​ല വി​ഹി​ത​വും കേ​ന്ദ്രം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. പേ​രാ​വൂ​ര്‍ സ​ബ് ട്ര​ഷ​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​നം ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞ തു​ക​യും ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​വും കേ​ന്ദ്രം ന​ൽ​കു​ന്നി​ല്ല. എ​ന്നാ​ല്‍, പെ​ന്‍​ഷ​നും ശ​മ്പ​ള​വും ഉ​ൾ​പ്പെ​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത​വി​ധം സം​സ്ഥാ​ന ട്ര​ഷ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന ട്ര​ഷ​റി​ക​ളു​ടെ ബാ​ങ്കിം​ഗ് അ​വ​കാ​ശം എ​ടു​ത്തു​ക​ള​ഞ്ഞ് ട്ര​ഷ​റി നി​ക്ഷേ​പ​വും സം​സ്ഥാ​ന ക​ട​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ട്ര​ഷ​റി​യി​ല്‍ നി​ക്ഷേ​പം കൂ​ടി​യാ​ലും സ​ര്‍​ക്കാ​രി​ന് നേ​ട്ട​മി​ല്ല. സം​സ്ഥാ​നം അ​മി​ത​മാ​യി ക​ട​മെ​ടു​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. നി​ശ്ചി​ത ശ​ത​മാ​ന​ത്തി​ന​പ്പു​റം ക​ട​മെ​ടു​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ​യും നി​യ​ന്ത്ര​ണ​മു​ണ്ട്. -മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ശി​വ​ദാ​സ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ട്ര​ഷ​റി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ എ. ​സ​ലി​ല്‍, പേ​രാ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​പി. വേ​ണു​ഗോ​പാ​ല​ന്‍, ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍, എം. ​റി​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജൂ​ബി​ലി ചാ​ക്കോ, വി. ​ഗീ​ത, പേ​രാ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത ദി​നേ​ശ്, പേ​രാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ ബാ​ല​കൃ​ഷ്ണ​ന്‍, പേ​രാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റെ​ജീ​ന പൂ​ക്കോ​ത്ത്, ട്ര​ഷ​റി ഡ​യ​റ​ക്‌​ട​ര്‍ വി. ​സാ​ജ​ന്‍, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കെ.​ടി. ശൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പേ​രാ​വൂ​ര്‍, മു​ഴ​ക്കു​ന്ന്, ക​ണി​ച്ചാ​ര്‍, കേ​ള​കം, കൊ​ട്ടി​യൂ​ര്‍, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളും മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് പേ​രാ​വൂ​ർ സ​ബ് ട്ര​ഷ​റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​പ​രി​ധി. 2.08 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.