മാ​ഹി​യി​ലെ പാ​തിവ​ഴി​യി​ലാ​യ പ​ദ്ധ​തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീക​രി​ക്കും: പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി
Tuesday, November 29, 2022 12:40 AM IST
മാ​ഹി: മാ​ഹി​യി​ലെ പാ​തി വ​ഴി​യി​ലാ​യ പ്ര​ധാ​ന പ​ദ്ധ​തി​ക​ളാ​യ ന​ട​പ്പാ​ത, മാ​ഹി ഗ​വ.​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ട്രോ​മോ കെ​യ​ർ, ഹാ​ർ​ബ​ർ എ​ന്നി​വ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി. അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ഹ​ക​ര​ണ കോ​ള​ജി​നാ​യി ര​ണ്ടു​കോ​ടി രൂ​പ സ​ഹാ​യം അ​നു​വ​ദി​ക്കും. 2000 പേ​ർ​ക്ക് തൊ​ഴി ല​ഭ്യ​മാ ക്കാ​ൻ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തും. ഭി​ന്ന​ശേ​ഷി ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ര​മേ​ശ് പ​റ​മ്പ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പീ​ക്ക​ർ ആ​ർ.​സെ​ൽ​വം, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പി. ​രാ​ജ​വേ​ലു, ഇ. ​വ​ത്സ​രാ​ജ്, സി. ​ഉ​ദ​യ​കു​മാ​ർ, ശി​വ​രാ​ജ് മീ​ണ, എം. ​കു​മാ​ര​സ്വാ​മി, എ.​പി.​അ​ശോ​ക​ൻ, പാ​യ​റ്റ അ​ര​വി​ന്ദ​ൻ, കെ.​മോ​ഹ​ന​ൻ പ്ര​സം​ഗി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ഞ്ച​ക്ക​ലി​ൽ ചാ​ല​ക്ക​ര രാ​ജീ​വ് ഗാ​ന്ധി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ടം, ഹോ​സ്റ്റ​ൽ എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
110 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.