കാ​യി​കാ​ധ്യാ​പ​ക​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കും: മന്ത്രി ​അ​ബ്ദു​റ​ഹ്മാ​ൻ
Wednesday, November 30, 2022 12:40 AM IST
മ​ട്ട​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ കാ​യി​കാ​ധ്യാ​പ​ക​രു​ടെ കു​റ​വ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യ​മാ​യ സം​വി​ധാ​നം സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ കാ​യി​കോ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ൽ കാ​യി​കം ഒ​രു ഇ​ന​മാ​യി എ​ല്ലാ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​ഠി​പ്പി​ക്കു​മെ​ന്നും സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പാ​ര​മ്പ​ര്യ ആ​യോ​ധ​ന ക​ല​ക​ൾ അ​ഭ്യ​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 30 ല​ക്ഷം രൂ​പ​യു​ടെ കാ​യി​കോ​പ​ക​ര​ണ​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ലെ 118 സ്കൂ​ളു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, സ​ഞ്ജീ​ബ് കു​മാ​ർ ബെ​ഹ്ര, പി.​വി. ദി​വാ​ക​ര​ൻ, ബി​നോ​യ് കു​ര്യ​ൻ, പി.​സി. ഗം​ഗാ​ധ​ര​ൻ, വി. ​ബാ​ല​ൻ, ഇ.​എ​ൻ. സ​തീ​ഷ് ബാ​ബു, ശ​ശീ​ന്ദ്ര​വ്യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.