മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം എ​ൻ​ജി​ഒ അ​സോ​.
Wednesday, November 30, 2022 12:42 AM IST
ക​ണ്ണൂ​ർ: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ടൗ​ൺ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ 47ാ മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ടി​ശി​ക​യാ​യ നാ​ലു ഗ​ഡു ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്കു​ക , മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത ക​ൾ പ​രി​ഹ​രി​ക്കു​ക, പ​തി​നൊ​ന്നാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ലൂ​ടെ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സം​ബ​ർ ര​ണ്ടി​ന്‍റെ ക്ലി​ഫ് ഹൗ​സ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്ക​താ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ഷ് ഖ​ന്ന മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌
പ്ര​തി​നി​ധി സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി. ഷ​നി​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: കെ.​കെ. സു​ജേ​ഷ് - പ്ര​സി​ഡ​ന്‍റ്, സി.​കെ. കി​ഷോ​ർ കു​മാ​ർ -സെ​ക്ര​ട്ട​റി, വി.​പി. ബി​നോ​യ്.