ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ റോഡിൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധം
Wednesday, November 30, 2022 12:43 AM IST
പെ​രു​മ്പ​ട​വ്: റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ നാ​ട്ടു​കാ​ർ റോ​ഡി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ല​വി​ൽ നി​ന്ന് എ​രു​വാ​ട്ടി, വി​ള​യാ​ങ്കോ​ട് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡാ​ണ് നാ​ശ​കോ​ശ​മാ​യ​ത്. അ​മി​ത​ഭാ​രം ക​യ​റ്റി ഓ​ടു​ന്ന ടി​പ്പ​ർ ലോ​റി​ക​ളാ​ണ് റോ​ഡ് ന​ശി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.
വി​ള​യാ​ങ്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റ​യി​ലേ​ക്ക് ഒ​രു ദി​വ​സം നൂ​റോ​ളം ട്രി​പ്പു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​മി​ത​ഭാ​രം വ​ലി​ച്ചു​കൊ​ണ്ടു​ള്ള ലോ​റി​ക​ൾ മ​ത്സ​ര ഓ​ട്ട​മാ​ണ് ന​ട​ത്തു​ന്ന തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്തി​നും വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്കും പോ​ലീ​സി​നും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ൽ​പ്പെ ടു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ണ്ട്.
ഇ​തോ​ടെ​യാ​ണ് റോ​ഡി​ൽ വാ​ഴ ന​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. ഉ​ട​ൻ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ റോ​ഡ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.