ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന് മൂ​ന്നി​ന് തു​ട​ക്കം
Thursday, December 1, 2022 1:11 AM IST
ത​ല​ശേ​രി: പൈ​തൃ​ക​ന​ഗ​രി​യി​ലെ വി​ദ്യാ​ല​യ മു​ത്ത​ശി​യാ​യ ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നൂ​റാം വ​യ​സി​ലേ​ക്ക്. ഒ​രു​വ​ർ​ഷ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മൂ​ന്നി​ന് തു​ട​ക്ക​മാ​കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മൂ​ന്നി​ന് സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ വി. ​മു​ര​ളീ​ധ​ര​ന്‍ നി​ർ​വ​ഹി​ക്കു​മെ​ന്ന് സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു തൈ​ക്ക​ല്‍, പ്രി​ന്‍​സി​പ്പ​ൽ ഡോ.​ഡെ​ന്നി ജോ​ണ്‍ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍, കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​മു​നാ​റാ​ണി, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍, നോ​ര്‍​ത്ത് ഗോ​വ പോ​ലീ​സ് സൂ​പ്ര​ണ്ടും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യു​മാ​യ നി​ധി​ന്‍ വ​ത്സ​ന്‍, വാ​ര്‍​ഡ്അം​ഗം ഫൈ​സ​ല്‍ പു​ന​ത്തി​ല്‍, പി.​വി. പ്ര​ദീ​പ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് ഗു​രു​വ​ന്ദ​ന​വും നൃ​ത്ത-​സം​ഗീ​ത ശി​ല്പ​വും അ​ര​ങ്ങേ​റും.

തൊ​ട്ടു​കൂ​ടാ​യ്മ​യും അ​നാ​ചാ​ര​ങ്ങ​ളും ജാ​തീ​യ​ത​യും കൊ​ടി​കു​ത്തി വാ​ണി​രു​ന്ന ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ​ദ​ശ​ക​ങ്ങ​ളി​ൽ ജാ​തി​മ​ത​ഭേ​ദ​മി​ല്ലാ​തെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക എ​ന്ന ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രു​ടെ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1922 ലാ​ണ് ഇ​ന്ത്യ​ൻ മി​ഡി​ൽ സ്കൂ​ൾ എ​ന്ന​പേ​രി​ൽ ആം​ഗ്ലോ-​ഇ​ന്ത്യ​ൻ ബോ​യ്സ് സ്കൂ​ൾ സ്ഥാ​പി​ത​മാ​കു​ന്ന​ത്. അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ത്ത് ത​ല​ശേ​രി കോ​ട്ട​യോ​ടു ചേ​ർ​ന്ന് പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ സ്ഥാ​പി​ത​മാ​യ ഹോ​ളി റോ​സ​റി ദേ​വാ​ല​യ​ത്തി​ന​ടു​ത്താ​ണ് ഈ ​വി​ദ്യാ​ല​യം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ഫാ.​ജോ​ൺ ബാ​പ്റ്റി​സ്റ്റ് ഗ​ലാ​ന്‍റ​യാ​ണ് സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജ​ർ. ര​ണ്ടാം ലോ​ക​മ​ഹാ യു​ദ്ധ​കാ​ല​ത്ത് ഇ​റ്റ​ലി​ക്കാ​ര​നെ​ന്ന കാ​ര​ണ​ത്താ​ൽ ഫാ.​ജോ​ൺ ബാ​പ്റ്റി​സ്റ്റ് ഗ​ലാ​ന്‍റി​ന് വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​പ്പോ​ൾ 1939 ൽ ​ഫാ.​ജോ​ൺ ബാ​പ്റ്റി​സ്റ്റ് റോ​ഡ്റി​ഗ്സ് മാ​നേ​ജ​രാ​യി സ്ഥാ​ന​മേ​റ്റു.1941 ലാ​ണ് ഈ ​വി​ദ്യാ​ല​യം ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന​ത്. 2000 ൽ ​പ്ല​സ് ടു ​കോ​ഴ്സ് വ​ന്ന​തോ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു.

78 വ​ർ​ഷം സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് സ്കൂ​ൾ എ​ന്ന​റി​യ​പ്പെ​ട്ട സ്കൂ​ൾ 2000 മു​ത​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്ന​പേ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടു. ഹൈ​സ്കൂ​ൾ​ത​ല​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​ക​പ്പെ​ട്ട​ത് 2019 മു​ത​ൽ മാ​ത്ര​മാ​ണ്. 5,6,7, ക്ലാ​സു​ക​ളി​ലേ​ക്ക് 2019ൽ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി. ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​മാ​ണ് ആ​ദ്യ​മാ​യി പെ​ൺ​കു​ട്ടി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​വാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. 1922 ൽ ​ആ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി തു​ട​ങ്ങി​യ സ്കൂ​ൾ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ത​യാ​റാ​കു​ന്ന വേ​ള​യി​ൽ മു​ഴു​വ​ൻ ക്ലാ​സു​ക​ളി​ലും പെ​ൺ​കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്‌​കൂ​ള്‍ വി​ക​സ​ന​സ​മി​തി സെ​ക്ര​ട്ട​റി കെ.​വി. ഗോ​കു​ല്‍​ദാ​സ്, മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​ആ​ര്‍. ജെ​ന്‍​സ​ണ്‍, സി.​ജി. അ​രു​ണ്‍, എം.​ശ്രീ​ഷ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.