മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി എ​യ്ഞ്ച​ൽ എ​ലി​സ​ബ​ത്ത് ബി​ജോ
Thursday, December 1, 2022 1:11 AM IST
ആ​ല​ക്കോ​ട്: ദേ​ശീ​യ ജൂ​ണി​യ​ർ ആ​ട്യാ​പാ​ട്യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി എ​യ്ഞ്ച​ൽ എ​ലി​സ​ബ​ത്ത് ബി​ജോ. ഹ​രി​യാ​ന​യി​ൽ ന​ട​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​തു​ച്ചേ​രി​യു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് കേ​ര​ളം ര​ണ്ടാം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.
വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ എ​യ്ഞ്ച​ൽ സം​സ്ഥാ​ന ജൂ​ണി​യ​ർ ഗേ​ൾ​സ് ടീ​മം​ഗ​മാ​ണ്. ക​രു​വ​ഞ്ചാ​ൽ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ കാ​യി​കാ​ധ്യാ​പ​ക​നാ​യ പി.​ആ​ർ. രാ​ജേ​ഷാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ടീ​മി​നെ ന​യി​ച്ച് നാ​ലു​വ​ർ​ഷ​ത്തോ​ളം സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു.
ക​രു​വ​ഞ്ചാ​ലി​ലെ ക​ട്ട​യ്ക്ക​ൽ ബി​ജോ-​റ്റൈ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ൻ​മ​രി​യ, ഷാ​രോ​ൺ. സ​ബ് ജൂ​ണി​യ​ർ വി‌​ഭാ​ഗ​ത്തി​ൽ സ​ഹോ​ദ​രി ആ​ൻ​മ​രി​യ ജി​ല്ലാ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു.