ക്ഷേ​ത്ര​ക​ലാ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, December 1, 2022 1:11 AM IST
ക​ണ്ണൂ​ർ: ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി​യു​ടെ 2022ലെ ​സം​സ്ഥാ​ന ക്ഷേ​ത്ര​ക​ലാ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ദാ​രു​ശി​ല്പം, ലോ​ഹ​ശി​ല്പം, ശി​ലാ ശി​ല്പം, ചെ​ങ്ക​ൽ ശി​ല്പം, യ​ക്ഷ​ഗാ​നം, മോ​ഹി​നി​യാ​ട്ടം, ചു​മ​ർ​ചി​ത്രം, തി​ട​മ്പു​നൃ​ത്തം, ക​ള​മെ​ഴു​ത്ത്, ക​ഥ​ക​ളി, കൃ​ഷ്ണ​നാ​ട്ടം, തീ​യാ​ടി​ക്കൂ​ത്ത്, തു​ള്ള​ൽ, ക്ഷേ​ത്ര​വാ​ദ്യം, സോ​പാ​ന സം​ഗീ​തം, ചാ​ക്യാ​ർ​കൂ​ത്ത്, കൂ​ടി​യാ​ട്ടം, പാ​ഠ​കം, ന​ങ്ങ്യാ​ർ​കൂ​ത്ത്, ശാ​സ്ത്രീ​യ സം​ഗീ​തം, അ​ക്ഷ​ര​ശ്ലോ​കം, ക്ഷേ​ത്ര വൈ​ജ്ഞാ​നി​ക സാ​ഹി​ത്യം, ബ്രാ​ഹ്മ​ണി​പ്പാ​ട്ട്, തി​രു​വ​ല​ങ്കാ​ര​മാ​ല​കെ​ട്ട​ൽ, തോ​ൽ​പ്പാ​വ​ക്കൂ​ത്ത് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​വാ​ർ​ഡ്. ക്ഷേ​ത്ര വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ​ത്തി​നു​ള്ള അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 2021, 2022 വ​ർ​ഷ​ങ്ങ​ളി​ൽ ആ​ദ്യ​പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ഗ്ര​ന്ഥ​ങ്ങ​ളു​ടെ മൂ​ന്നു കോ​പ്പി​ക​ൾ (ഗ്ര​ന്ഥ​കാ​ര​ൻ​മാ​ർ​ക്കോ പ്ര​സാ​ധ​ക​ർ​ക്കോ അ​യ​ക്കാം) അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക്ഷേ​ത്ര​ക​ല​ക​ളി​ലെ മി​ക​ച്ച സം​ഭാ​വ​ന പ​രി​ഗ​ണി​ച്ച് ഗു​രു​പൂ​ജ പു​ര​സ്‌​കാ​രം, ക്ഷേ​ത്ര​ക​ല​ക​ളി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ക്ഷേ​ത്ര​ക​ലാ​ശ്രീ പു​ര​സ്‌​കാ​രം, ക്ഷേ​ത​ക​ലാ ഫെ​ലോ​ഷി​പ്പ് എ​ന്നി​വ​യും ന​ൽ​കും. വി​വി​ധ ക്ഷേ​ത്ര​ക​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന 2023 ജ​നു​വ​രി ഒ​ന്നി​ന് 40 വ​യ​സ് തി​ക​യാ​ത്ത വി​വി​ധ രം​ഗ​ങ്ങ​ളി​ലു​ള്ള യു​വ ക്ഷേ​ത്ര​ക​ലാ​കാ​ര​ൻ​മാ​രി​ൽ​നി​ന്ന് യു​വ​പ്ര​തി​ഭാ പു​ര​സ്‌​കാ​ര​ത്തി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷാ​ഫോ​റം www.kshethrakalaacademy.org ൽ ​ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ര​ണ്ട് പാ​സ്‌​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​ക​ൾ, മ​റ്റ് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ എ​ന്നി​വ സെ​ക്ര​ട്ട​റി, ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി, മാ​ടാ​യി​ക്കാ​വ്, പ​ഴ​യ​ങ്ങാ​ടി പി.​ഒ, ക​ണ്ണൂ​ർ-670303 എ​ന്ന വി​ലാ​സ​ത്തി​ൽ ഈ​മാ​സം 31ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം ല​ഭി​ക്ക​ണം. ഫോ​ൺ: 0497 2986030, 9847913669.