അ​തി​ജീ​വ​ന സ​ന്ദേ​ശ​മാ​യി ഭി​ന്ന​ശേ​ഷി കാ​യി​കമേ​ള
Friday, December 2, 2022 12:29 AM IST
ക​ണ്ണൂ​ർ: പ​രി​മി​തി​ക​ൾ മ​റ​ന്നു​ള്ള മു​ന്നേ​റ്റ​ങ്ങ​ൾ... ആ​വേ​ശ​ത്തോ​ടെ​യു​ള്ള ആ​ർ​പ്പു​വി​ളി​യും ആ​ര​വ​ങ്ങ​ളും... ഒ​ടു​വി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ങ്ങ​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന "ഉ​ണ​ർ​വ് 2022' ലോ​ക ഭി​ന്ന​ശേ​ഷി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ കാ​യി​ക​മേ​ള​യാ​ണ് അ​തി​ജീ​വ​ന സ​ന്ദേ​ശ​മാ​യ​ത്. ജി​ല്ല​യി​ലെ ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളി​ലെ​യും സ്‌​പെ​ഷ​ൽ സ്‌​കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​ബ്ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 400പേ​ർ കാ​യി​ക മേ​ള​യി​ൽ മാ​റ്റു​ര​ച്ചു. 50, 100 മീ​റ്റ​ർ ഓ​ട്ട മ​ത്സ​രം, ഷോ​ട്ട് പു​ട്ട്, സോ​ഫ്റ്റ് ബോ​ൾ ത്രോ, ​വീ​ൽ ചെ​യ​ർ റെ​യ്‌​സ് എ​ന്നി​വ​യി​ലെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​വ് തെ​ളി​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഡ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​കെ. സു​രേ​ഷ് ബാ​ബു, വിൻസി ആ​ൻ പീ​റ്റ​ർ ജോ​സ​ഫ്, എം. ​അ​ഞ്ജു മോ​ഹ​ൻ, പി.​കെ. നാ​സ​ർ, ഒ. ​വി​ജ​യ​ൻ, എ. ​ഷി​ജു, ഉ​മ്മ​ർ വി​ള​ക്കോ​ട്, ദാ​സ​ൻ മേ​ക്കി​ലേ​രി, പി.​കെ. ഹാ​ഷിം, ടി.​വി. മോ​ഹ​ന​ൻ, പി.​കെ. സി​റാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ലാ​മ​ത്സ​ര​ങ്ങ​ൾ നാ​ളെ പോ​ലീ​സ് സ​ഭാ ഹാ​ളി​ൽ ന​ട​ക്കും. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ജി​ല്ല എ​ന്ന​വി​ഷ​യ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​റി​ന് ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല​യോ​ടെ വാ​രാ​ഘോ​ഷം സ​മാ​പി​ക്കും.