സ​സ്പെ​ൻ​ഡ് ചെ​യ്ത വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ മ​ത്സ​ര​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മി​ല്ലെ​ന്ന് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി
Friday, December 2, 2022 12:29 AM IST
ക​ണ്ണൂ​ർ: സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​വും കോ​ട​തി വി​ധി പ്ര​കാ​ര​വും സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മി​ല്ലെ​ന്ന് വോ​ളി​ബോ​ൾ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.
ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. മി​നി, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, യൂ​ത്ത്, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ഗ്രേ​സ് മാ​ർ​ക്ക​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ലാ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം. ​ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷി​നി​ത്ത് പാ​ട്ട്യം, ഗോ​പി മു​ത്ത​ത്ത്യ​ൻ, ഷ​മീ​ർ ഊ​ർ​പ്പ​ള്ളി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.